പാലക്കാട്: പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ സ്വദേശി ശിവരാജന്റെ ഭാര്യ കൃഷ്ണ പ്രഭയെ(24)യാണ് ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പാണ് കൃഷ്ണപ്രഭയുടേയും ശിവരാജിന്റേയും വിവാഹം നടന്നത്.സഹപാഠികളായ ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
ഭർത്യവീട്ടിൽ പ്രശ്‌നമുണ്ടെന്ന് പറഞ്ഞതായും വീട്ടിൽ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കൃഷ്ണപ്രഭയുടെ അമ്മ പറഞ്ഞു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച് പോലീസിൽ പരാതി നൽകി.

















