ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 493 പേർ മരിച്ചതോടെ മൊത്തം മരണസംഖ്യ 4,31,225 ആയി. ചികിത്സയിലുണ്ടായിരുന്ന 37,927 പേർ രോഗമുക്തി നേടി.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,21,92,576 ആയി. 3,13,76,015 കോടി പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 3,85,336 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
















