ന്യൂഡൽഹി;രാജ്യത്ത് തുല്യത ഉണ്ടാകുന്നത് വരെ പിന്നാക്കക്കാർക്ക് സംവരണാനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ജന വിഭാഗങ്ങൾക്കും പ്രാഥമിക സൗകര്യങ്ങൾ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി രാജ്യത്തെ ഗ്രാമങ്ങളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങൾക്ക് 2 വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















