ഹെയ്തി: കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വെ. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സുനാമി മുന്നറിയിപ്പ് സംവിധാനം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
BREAKING: Massive 7.2 magnitude earthquake strikes Haiti pic.twitter.com/c3lgOfOM5i
— Insider Paper (@TheInsiderPaper) August 14, 2021
ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപത്തെ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോർട്ട്. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായി സാക്ഷികൾ പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
















