തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാമൂടിൽ സ്ഫോടക വസ്തു പൊട്ടിതെറിച്ച് ഒരാൾ മരിച്ചു. തേമ്പാമൂട് സ്വദേശി മുരളിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
സ്ഫോടക വസ്തു അരയിൽ വച്ച് തീ കൊളുത്തിയതാണെന്നാണ് വിവരം. മുരളി പാറമട തൊഴിലാളിയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

















