ബംഗളൂരു:കോവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. റവന്യൂ മന്ത്രി ആർ. അശോകയാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിൽ നിലവിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്നും എന്നാൽ, ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആഗസ്റ്റ് 15നുശേഷം ഏർപ്പെടുത്തേണ്ട കടുത്ത നിയന്ത്രണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുെട നേതൃത്വത്തിൽ യോഗം ചേരും.
ഉത്സവനാളുകൾ വരുന്നതിനാൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. 15 നുശേഷം ഏർപ്പെടുത്തേണ്ട കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ യോഗം ചേരും. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലേക്ക് േകാവിഡ് വ്യാപിക്കാെത നോക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
















