ഡൽഹി : ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയാതായി കെ.സുധാകരൻ. നൽകിയ പട്ടികയിൽ ആർക്കും അതൃപ്തിയില്ലന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിംഗ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ് , പി ടി തോമസ്, ടി സിദ്ധിഖ്റ എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഈ മാസം അവസാനത്തോടെ അന്തിമപട്ടിക ഹൈകമാൻറ് പ്രഖ്യാപിക്കും. സാമുദായികപരിഗണന കൂടി കണക്കിലെടുത്താവും പ്രഖ്യാപനമുണ്ടാകുക. അന്തിമഘട്ടത്തിൽ ഉമ്മൻചാണ്ടിയും രമേശ്‌ചെന്നിത്തലയും നേതാക്കളുമായി ചർച്ച നടത്തും. യുവാക്കളുടെ പങ്കാളിത്തവും പ്രകടന മികവും അടിസ്ഥാനമാക്കിയാവും തെരഞ്ഞെടുപ്പ് നടത്തുകായെന്ന നിർദ്ദേശമാണ് രാഹുൽ ഗാന്ധിക്കുള്ളത്

















