കൊച്ചി: കൊടകര കള്ളപ്പണകേസിലെ 6 പ്രതികള്‍ക്ക് ഹൈക്കോടതി കർശന ഉപാധികളോട് കൂടി ജാമ്യം അനുവദിച്ചു. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ് , ബാബു, അബ്ദുൽ ഷാഹിദ് എന്നീ പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, ത്യശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നിവയാണ് ഹൈക്കോടതി നിർദ്ദേശിക്കുന്ന ഉപാധികൾ.

















