ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 478 പേർ മരിച്ചു. ചികിത്സയിലുണ്ടായിരുന്ന 35,743 പേർ രോഗമുക്തി നേടി.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മൊത്തം മരണസംഖ്യ 4,30,732 ആയി.
രോഗം 3,13,38,088 കോടി പേർ ഇതുവരെ സുഖംപ്രാപിച്ചു. നിലവിൽ 3,87,673 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. ഇത് വരെ 53.61 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
















