തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു . ചികിത്സയിലിരിക്കുന്നവരുടെ എണ്ണം വീണ്ടും 1,80,000 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14ന് മുകളിൽ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി. കണ്ടെയ്ൻമെന്‍റ് സോണിൽ രോഗമില്ലാത്തവർക്ക് വാക്സിൻ നൽകാനാണ് തീരുമാനം.
സംസ്ഥാനത്ത് 20000ന് മുകളിലാണ് പ്രതിദിന രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ല. 12.03 ആണ് ഈ ആഴ്ചയിലെ ശരാശരി ടിപിആർ. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും.

















