ന്യൂഡൽഹി :ഭാരത് ബയോടെകിന്റെ നേസല്‍ വാക്‌സിന്‍ കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന് അനുമതി ലഭിച്ചു.
മൂക്കിലൂടെ തുള്ളിമരുന്നായി നല്‍കുന്ന കൊവിഡ് വാക്‌സിനാണ് നേസല്‍ വാക്‌സിന്‍ (ബി.ബി.ബി154). കുത്തിവയ്പ്പിനെക്കാൾ കൂടുതൽ പ്രതിരോധശേഷി കൈവരിക്കാൻ നേസൽ വാക്സിൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഈ വര്‍ഷം അവസാനത്തോടെ 10 കോടി നേവല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
















