തിരുവനന്തപുരം:തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഉത്സവബത്ത നൽകുക.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പളപരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.

















