ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതി ലോകത്ത് ഏറ്റവും വേഗത്തിലാണ് മുന്നേറുന്നതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ. ഈ വര്‍ഷം അവസാനത്തോടെ 136 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
45 ദിവസത്തിനുള്ളില്‍ 10 കോടി ഡോസ് വാക്‌സിനേഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. അടുത്തത് 20 കോടിയാണ് ലക്ഷ്യമിടുന്നത്. അതിനു ശേഷം 29 ദിവസത്തിനകം 10 കോടിയും അടുത്ത 24 ദിവസം, 20 ദിവസസം എന്നീ നിലയിലാണ് 10 കോടി ലക്ഷ്യം കാണുന്നത്. 2021 അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന പ്രധാനമന്ത്രിയുടെ ദൗത്യം നാം പൂര്‍ത്തീകരിക്കും.
വ്യാജമായ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും നടക്കുമ്ബോഴും ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും പിന്തുണയുമാണ് രാജ്യം ഈ നേട്ടം കൈവരിക്കാന്‍ കാരണം.
ഓഗസ്റ്റില്‍ 26.65 കോടിയും സെപ്തംബറില്‍ 26.15 കോടിയും ഒക്മടാബറില്‍ 28.25 കോടിയും നവംബറില്‍ 28.25 കോടിയും ഡിസംബറില്‍ 28.5 കോടിയുമാണ് ലക്ഷ്യമിടുന്നത്. വാക്‌സിന് വേണ്ടി ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല. എന്നാല്‍ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുന്നു. രാജ്യം ഈ മഹാമാരിയെ നേരിടുന്നതിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ മുഖ്യ ആസൂത്രകര്‍ കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
















