പാലക്കാട്:മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന കെശങ്കര നാരായണന്റെ “അനുപമം ജീവിതം”എന്ന ആത്മ കഥയിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അന്തർനാടകങ്ങൾ വെളിപ്പെടുത്തുന്നു. കോൺഗ്രസിൽ വര്ഷങ്ങളായി നടക്കുന്ന ഗ്രൂപ്പ് പോരുകളും ചതി പ്രയോഗങ്ങളും കുതികാൽ വെട്ടലുകളും ശങ്കരനാരായണൻ വിശദമായി എഴുതുന്നുണ്ട്. എ കെ ആന്‍റണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നു താഴെയിറക്കിയതിന് പിന്നില്‍ സ്വന്തം ഗ്രൂപ്പുകാരായിരുന്നുവെന്ന് കെ ശങ്കര നാരായണന്ന് വിശദമായി എഴുതുന്നു . മുൻമുഖ്യമന്ത്രി കെ കരുണാകരനെതിരെയും ആത്മകഥയിൽ ആരോപണങ്ങളുണ്ട്.ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയതിന് പിന്നില്‍ ഭരണത്തിൽ വലിയ സ്വാധീനമാകാൻ കഴിയാതെ പോയ ചിലരുടെ കരുനീക്കമായിരുന്നുവെന്നാണ് ആത്മകഥയിൽ പറയുന്നത്. എ ഗ്രൂപ്പിനുള്ളില്‍ നിന്നുള്ള പടനീക്കം കരുണാകരനെയാണ് സഹായിച്ചത്
കരുണാകരന്‍റെ അപ്രമാദിത്വം പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടത് കൊണ്ട് അപ്രതീക്ഷിത ആഘാതം നേരിടേണ്ടി വന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം . ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിൽ മത്സരിക്കാൻ പാർട്ടി പരിഗണിച്ച തന്നെ കരുണാകരൻ വെട്ടിയെന്നും 93ൽ രാജ്യസഭയിലേക്ക് പരിഗണിച്ചെങ്കിലും ഒഴിവാക്കിയെന്നുമാണ് ശങ്കരനാരായണൻ പറയുന്നു.മുഖ്യമന്ത്രിയാവുക എന്നതായിരുന്നു നടക്കാതെ പോയ മോഹമെന്നും ആത്മകഥയിൽ അദ്ദേഹം വെളിപ്പെടുത്തി. ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ അത് നടക്കുമായിരുന്നെന്നും ശങ്കരനാരായണന്‍പറയുന്നു.മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്