അഫ്ഘാനിസ്ഥാൻ : അഫ്‌ഗാനിസ്ഥാന്റെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയെന്ന് താലിബാൻ. താലിബാന്റെ വക്താക്കളിലൊരാളാൾ ഇക്കാര്യം അറിയിച്ചത് ട്വിറ്ററിലൂടെയാണ് . തലസ്ഥാന നഗരമായ കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഗന്സി ഇന്നലെ താലിബാൻ പിടിച്ചടക്കിയിരുന്നു. ഇവിടത്തെ ഗവർണർ ദാവൂദ് ലഗ്‌മാനി സുരക്ഷ തേടി സ്ഥലം വിടുന്നതിന്റെയും കാബൂൾ അതിർത്തിയിൽവച്ചു പിടിയിലാകുന്നതിന്റെയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി
ഈ രീതിയിൽ തുടരുകയാണെങ്കിൽ 30 – 90 ദിവസത്തിനകം താലിബാൻ കാബൂൾ പിടിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നിലവിൽ അഫ്‌ഗാൻ സർക്കാരിന് രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളിലെ നിയന്ത്രണം നഷ്‌ടപ്പെട്ടുകഴിഞ്ഞു.
അതേസമയം, ഗസ്നിയുടെ നിയന്ത്രണം നഷ്ടമായത് അഫ്ഗാൻ സൈന്യത്തെ പ്രതിരോധത്തിലാക്കിയിരിന്നു. .താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവർ കാബൂളിലേക്ക് എത്തുന്നുണ്ട്. ഇവരിൽ താലിബാൻ ഭീകരരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും പടിഞ്ഞാറൻ മേഖലയുടെ ചുമതലയുള്ള സുരക്ഷ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.ബുധനാഴ്ച കാണ്ഡഹാറിലെ ജയിൽ തകർത്ത ഭീകരർ കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. തടവിലുള്ള ഭീകരരെ മോചിപ്പിച്ച് അവരെ ഉയർന്ന റാങ്കുകളിൽ ചുമതലയേൽപ്പിക്കുകയാണ് താലിബാൻ. അതിനിടെ,ഖത്തറിലെഅഫ്ഗാൻ സർക്കാരിന്റെ മദ്ധ്യസ്ഥർ ഭീകരസംഘടനയായ താലിബാന് അധികാരം പങ്കിടൽ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ചാൽ അധികാരം പങ്കിടാമെന്നാണ് വാഗ്ദാനം.
അഫ്ഗാൻ വ്യോമസേനയ്ക്ക് ഇന്ത്യ സമ്മാനമായി നൽകിയ Mi-24 ഹെലികോപ്ടറിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. ഹെലികോപ്ടറിന് സമീപം നിലയുറപ്പിച്ച ഭീകരരുടെ ചിത്രങ്ങളും വീഡിയോയും താലിബാൻ പുറത്തുവിട്ടു. അതേസമയം പറക്കാൻ സഹായിക്കുന്ന റോട്ടർ ബ്ലേഡുകൾ എടുത്തുമാറ്റിയ നിലയിലാണ് ഹെലികോപ്ടർ. താലിബാൻ ഹെലികോപ്ടർ അക്രമണത്തിന് ഉപയോഗപ്പെടുത്താതിരിക്കാൻ സൈന്യം ഇവ മുൻകൂട്ടി എടുത്ത് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.2019ലാണ് Mi-24 ഹെലികോപ്ടർ ഇന്ത്യ അഫ്ഗാന് സമ്മാനിച്ചത്. മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളും ഇതിനൊപ്പം അഫ്ഗാന് കൈമാറിയിരുന്നു അ നടത്തില്ലെന്ന് അഷറഫ് ഘനി പ്രസിഡന്റായി ഇരിക്കുന്നിടത്തോളം താലിബാൻ അഫ്ഗാൻ സർക്കാരുമായി ചർച്ചയ്ക്കു തയ്യാറാകില്ല എന്നതാണ് നിലവിലെ സാഹചര്യം– ഇമ്രാൻ പറഞ്ഞു.
.വിദേശ മാദ്ധ്യമ പ്രവർത്തകരോട് ഇസ്ലാമാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3–4 മാസങ്ങൾക്കു മുൻപ് അഫ്ഗാനിസ്ഥാൻ സർക്കാരുമായി ചർച്ച നടത്താൻ താലിബാനെ അദ്ദേഹം നിർബന്ധിച്ചിരുന്നു.
















