തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ മറുപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്.അക്രമങ്ങളെല്ലാം നടന്നത് വീണ ജോര്‍ജ്ജ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമാണ്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി എടുത്തില്ലെങ്കില്‍ വാക്സിനേഷന് അടക്കം നിര്‍ത്തി വയ്ക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്കി.
കുട്ടനാട് അടക്കം അക്രമത്തിൽ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്നും ഐഎംഎ പ്രതിനിധികൾ പ്രതികരിച്ചു.ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎ ആലുവ എസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

















