കണ്ണൂർ: ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം ഇബുൾ ജെറ്റ് സഹോദരങ്ങൾ ആർടിഒ ഓഫീസിൽ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാൻഡ് ലൈനിൽ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർ കുടുങ്ങും. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

















