മുംബൈ:മുംബൈയിൽ ആദ്യ കോവിഡ് ഡെൽറ്റ പ്ലസ് മരണം സ്ഥിരീകരിച്ചു.ഗഡ്കോപാർ സ്വദേശിനിയായ 63കാരിയാണ് ജൂലൈയിൽ മരിച്ചത്. ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ടാമത്തെയാളാണ് മഹാരാഷ്ട്രയിൽ മരണത്തിന് കീഴടങ്ങിയത്.
ആഗസ്റ്റ് 11നാണ് മുംബൈ സ്വദേശിനിയുടെ മരണം ഡെൽറ്റ പ്ലസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബൃഹാൻ മുംബൈ മുനിസിപൽ കോർപറേഷൻ അധികൃതരെ ആരോഗ്യ വകുപ്പാണ് ജീനോം സീക്വൻസിങ് വഴി നഗരത്തിലെ ഏഴുപേർക്ക് വകഭേദം പിടിപെട്ടതായി അറിയിച്ചത്. അവരിൽ ഒരാളാണ് മരിച്ച സ്ത്രീ.മരിച്ച സ്ത്രീയുമായി അടുത്ത് ഇടപഴകിയ രണ്ടുപേർക്കും ഡെൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ട്.
















