തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം ക്യാമ്പെയ്ന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് തുടങ്ങുന്നു. രാവിലെ കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ടോൾ ഫ്രീ നമ്പർ ഉദ്ഘാടനം ചെയ്യും. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും.
സ്ത്രീധന പീഡനങ്ങളുടെ പേരിൽ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വി ഡി സതീശൻ.ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്ക് സമൂഹം ധൈര്യവും ആത്മവിശ്വാസവും കൊടുക്കണമെന്നും സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

















