മൂലമറ്റം: ഇടുക്കി മൂലമറ്റം പവര്‍ഹൗസിലെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭാഗികമായി ലോഡ്‌ഷെഡിങ്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.
വൈദ്യുത ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാത്രി ഒന്‍പത് വരെ വൈദ്യുതി തടസപ്പെടുമെന്നാണ് പ്രാഥമിക വിവരം. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.
സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. സംസ്ഥാനത്തെ ഏതാനും ഫീഡറുകളിൽ താൽക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറിൽ സംസ്ഥാനത്ത് ഭാഗീക ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതായും കെഎസ് ഇബി അറിയിച്ചു.

















