ന്യൂഡൽഹി: എളമരം കരീം എംപിക്കെതിരെ പരാതിയുമായി രാജ്യസഭ മാര്‍ഷല്‍മാര്‍. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അധ്യക്ഷന്‍ പരാതി നൽകിയത്. ബിനോയ് വിശ്വത്തിനെതിരെയും പരാതിയുണ്ട്.
എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി. ഗുരുതുര ആരോപണങ്ങൾ നിലനിൽക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ എംപിമാര്‍ സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്ന മാര്‍ഷല്‍മാര്‍ക്കെതിരെ തിരിയുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംപിമാര്‍ മാര്‍ഷലുമാരെ തുടര്‍ച്ചായായി പിടിച്ചുതള്ളുന്നത് കാണാം. രണ്ട് വനിതാ എംപിമാര്‍ വനിതകളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കോളറുകളില്‍ പിടിച്ചിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തില്‍ പരിക്കേറ്റ രണ്ടു മര്‍ഷല്‍മാരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രിമാര്‍ രംഗത്തുവന്നു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യത്തിനാകെ അപമാനമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ചേരുന്ന വിധത്തിലല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തിയെന്നും സഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്തുകയറിയതില്‍ വിമര്‍ശിച്ചു.
മാര്‍ഷൽമാര്‍ എന്ന പേരിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇറക്കിയെന്ന ആരോപണമാണ് ഇന്ന് രാഹുൽ ഗാന്ധി ഉന്നയിച്ചത്.

















