കശ്മീര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. മിര്‍ബസാര്‍ മേഖലയിലാണ് സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി. സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സൈന്യം. ഭീകരര്‍ക്കെതിരെ ശക്തമായ റെയ്ഡ് തുടരുന്നതിനായി സൈന്യം ഡ്രോണുകളും വ്യാപകമായി ഉപയോഗിക്കുകയാണ്. താഴ്വരകളിലും കെട്ടിടങ്ങള്‍ അധികമുള്ള മേഖലകളിലും വിമാനതാവള പരിസരങ്ങ ളിലുമാണ് ഡ്രോണുകള്‍ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഡ്രോണുകളുപയോ ഗിക്കാനുള്ള പരിശീലനവും ഡ്രില്ലും സൈന്യവും ജമ്മുകശ്മീര്‍ പോലീസും ആരംഭിച്ചു. . ശ്രീനഗറിലെ പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലാണ് വിവിധ ഡ്രോണുകള്‍ ഒരേ സമയം ഉപയോഗിച്ചുള്ള ഡ്രില്ലും പരിശീലനവും നടക്കുന്നത്.
















