തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്ത് മീന്‍ വില്‍ക്കുകയായിരുന്ന അല്‍ഫോണ്‍സിയയെ നഗരസഭാ ജീവനക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി സെപ്റ്റംബര്‍ 10 നകം ആറ്റിങ്ങല്‍ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബര്‍ 15 ന് പരിഗണിക്കും.

















