മലപ്പുറം: ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ പ്രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
2017 ഏപ്രില്‍ 1O നായിരുന്നു സംഭവം. ബലാത്സംഗ ശ്രമത്തിനിടെ പ്രജിത്ത് കുമാര്‍ അമ്മയായ രാധാമണിയുടെ തല ചുവരില്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

















