തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉത്തരം തിരുത്തി നല്‍കിയതാണ്. എന്നാല്‍ പഴയ ഉത്തരമാണ് അപ്‌ലോഡ് ചെയ്തത്. പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ . സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞിരുന്നു. മാത്യു കുഴല്‍ നാടന്‍ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

















