തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള 566 വാർഡുകൾ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടയ്ക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ. വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ. മലപ്പുറത്ത് 171ഉം പാലക്കാട് 102ഉം വാർഡുകൾ അടച്ചിടേണ്ടി വരും. ഇടുക്കിയിൽ ഒറ്റ വാർഡുകളിലും അടച്ചിടൽ ഇല്ല. തിരുവനന്തപുരത്ത് ആറ് വാർഡുകൾ മാത്രമാണ് അടയ്ക്കുക. നേരത്തെ ഡബ്ല്യുഐപിആർ മാനദണ്ഡം പത്തായിരുന്നപ്പോൾ 266 വാർഡുകളാണ് അടച്ചിരുന്നത്.
അതേസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ തൃശൂരിലും മലപ്പുറത്തും മൂവായിരത്തിന് മുകളിലായിരുന്നു രോഗികള്‍. മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലും അഞ്ച് ജില്ലകളില്‍ ആയിരത്തിന് മുകളിലുമാണ് രോഗബാധിതര്‍. രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റ തീരുമാനം. ഇന്നലെ 8,86,960 ഡോസ് വാക്‌സിന്‍ കൂടി സംസ്ഥാനത്ത്എത്തിയിട്ടുണ്ട്. 2,37,528 പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. ഇതുവരെ 45.5 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

















