കൊച്ചി: കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു തിരിച്ചടി. ഭൂമി ഇടപാടിൽ കർദിനാള്‍ വിചാരണ നേരിടണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതേ തുടർന്ന് കർദിനാള്‍ സമര്‍പ്പിച്ച ആറ് ഹർജികളും കോടതി തള്ളി. വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഹൈക്കോടതിയിയെ സമീപിച്ചത്. മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് തുടങ്ങിയവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്.
അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്.

















