ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ പ്രതികരണവുമായി ജനപക്ഷം നേതാവ് പിസി ജോർജ്.സാമ്പത്തിക തിരിമറിക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി രാജിവക്കണമെന്നും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ഇഡി അറസ്റ്റ് ചെയ്യണമെന്നും ജോർജ് ആവശ്യപ്പെട്ടു.
അതേസമയം വിദേശത്തേക്കു പണം കടത്തിയെന്ന മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കു പുറത്ത് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചത്.നേരത്തേ, സഭാ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം, സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.

















