തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് മന്ത്രി അറിയിച്ചു.ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കോവിഡ് സാഹചര്യത്തില്‍ തീയറ്റര്‍ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുകയാണ്. തീയറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് സർക്കാരിനെ അറിയിച്ചിരുന്നു.

















