തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴൽ നാടൻ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം പ്രതികരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

















