കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പ്രതി ടി കെ പൂക്കോയ തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കെ ടി ജലീൽ.തട്ടിപ്പിനും വെട്ടിപ്പിനും പകരം വെക്കാനില്ലാത്ത പാർട്ടിയാണ് കുഞ്ഞാപ്പാൻ്റെ പാർട്ടിയെന്ന് അദ്ദേഹം ആരോപിച്ചു.
“സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത പുലർത്താത്തവൻ എന്നിൽ പെട്ടവനല്ല”എന്ന് മുഹമ്മദ് നബിയുടെ ഒരു വാചകം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി പൂക്കോയ തങ്ങള്‍ കോടതിയിൽ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി മാനേജിങ് ഡയറക്ടറാണ് പൂക്കോയ തങ്ങള്‍. പോലീസ് ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഒമ്പത് മാസമായി ഒളിവിലായിരുന്നു.കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകന്‍ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. കമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി.കെ.പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്ത സമിതി അംഗമായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,
തട്ടിപ്പിനും വെട്ടിപ്പിനും പകരം വെക്കാനില്ലാത്ത പാർട്ടിയാണ് കുഞ്ഞാപ്പാൻ്റെ പാർട്ടി.”സാമ്പത്തിക കാര്യങ്ങളിൽ സത്യസന്ധത പുലർത്താത്തവൻ എന്നിൽ പെട്ടവനല്ല”.(മുഹമ്മദ് നബി)
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrkt.jaleel%2Fposts%2F383747403107319&show_text=true&width=500

















