തൃശ്ശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും എല്ലാ വസ്തു ഇടപാടുകളും പരിശോധിക്കും.തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികളുടെ പേരിലും ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും വസ്തുക്കള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. അത് ഏതെല്ലാമാണെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതികളുടെ സ്വത്ത് വിലയിരുത്തുന്നതിനുകൂടിയാണ് ഈ നടപടി.റിസോര്‍ട്ട് ഇടപാടിനുള്‍പ്പടെ തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികള്‍ കൈമാറിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അതും പരിശോധിച്ചുവരികയാണ്.

















