തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിലെ 15 തദ്ദേശ സ്വയം ഭരണവാര്‍ഡുകളില്‍കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പില്‍ 79.73ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത.് 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. കണ്ണൂര്‍ ആറളം വീര്‍പ്പാട് വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 92.55ശതമാനമാണ് പോളിങ്. പത്തനംതിട്ട കലഞ്ഞൂര്‍ പുല്ലൂരിലാണ് ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയത്.

















