ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്‍റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെ സംബന്ധിച്ച പഠനത്തിനായി എത്തിയ വിദഗ്ദ്ധ സംഘം സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു,. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ പകുതിയിലധികം കേസുകള്‍ കേരളത്തിലാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു ഇത്.
പോസിറ്റീവ് ആയ വ്യക്തിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ തോത് കൂടുന്നതും പ്രതിദിന കേസുകളുടെ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്. ഓണം പ്രമാണിച്ച് തിരക്ക് കൂടിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ പിന്തുടരുന്നതിലെ അലസതയും കേസുകള്‍ കൂടി വരുന്നതിന്റെ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പ്രായമേറിയവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ ജൂലായ്-ഓഗസ്റ്റോടെ കുറഞ്ഞുവെങ്കിലും കേരളത്തില്‍ കേസുകളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാക്കുന്നുണ്ട്.

















