കൊച്ചി: വളർത്ത് നായ്ക്കൾക്ക് അടിയന്തരമായി രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് കോർപ്പറേഷനുകൾക്ക് ഹൈക്കോടതി നിർദ്ദേശം. അടിമലതുറയിൽ വളർത്ത് നായയെ അടിച്ചു കൊന്ന സംഭവത്തിൽ കോടതി സ്വാമേധയാ എടുത്ത കേസിൽ ആണ് ഉത്തരവ്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി അടക്കമുള്ള ആറ് കോർപ്പറേഷനുകൾക്കാണ് കോടതി ഇടക്കാല ഉത്തരവ് നൽകിയത്.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ വേഗത്തിൽ കണ്ടെത്താനും ഇത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ അതാത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി.

















