കണ്ണൂര്‍: കേളകത്ത് രണ്ട് നാടന്‍ തോക്കും എട്ട് തിരകളും പിടികൂടി. വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പേരാവൂർ എക്സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

















