തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും ആഗസ്റ്റ് 15ന് മുമ്ബ് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയെ അറിയിച്ചു. തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ വാക്സിന്‍ രജിസ്ട്രേഷനും വിതരണവും സാധ്യമാക്കും. ആവശ്യമായിടത്തെല്ലാം സാമൂഹിക അടുക്കളകള്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സന്നദ്ധപ്രവര്‍ത്തര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പരിഗണിക്കും. 50 തദ്ദേശസ്ഥാപനങ്ങളില്‍ വാതില്‍പടി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ നടപ്പാക്കും. കിടപ്പുരോഗികള്‍, വൃദ്ധര്‍, മാരക അസുഖബാധിതര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും അവശ്യമരുന്നും അടിയന്തര സര്‍ക്കാര്‍ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

















