തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തൃശൂര്‍ ജോയിന്റ് രജിസ്‌റ്റാര്‍ മോഹന്‍മോന്‍.പി ജോസഫ്, അന്ന് തൃശൂര്‍ അസി.രജിസ്‌ട്രാറും നിലവില്‍ കേരള സഹകരണ ബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്‌ടറുമായ എം.ഡി രഘു, അന്ന് അസി.രജിസ്‌ട്രാറും നിലവില്‍ കേരള സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിയുമായ ഗ്ളാഡി ജോണ്‍ പുത്തൂര്‍ എന്നിവരടക്കം 16 പേരെയാണ് സസ്പെന്‍ഡ് ഇവരെ കൂടാതെ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊളളാനാണ് സര്‍ക്കാര്‍ തീരുമാനം.
ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 2014 – 15 സാമ്പത്തിക വര്‍ഷത്തിലാണ് ബാങ്കില്‍ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഓഡിറ്റ്, ജനറല്‍ വിഭാഗങ്ങളില്‍ അന്ന് ജോലിനോക്കിവന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നും അതുകൊണ്ട് അവരെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

















