കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ വന്‍ ലഹരിമരുന്ന് വേട്ട. യുവതി അടക്കം എട്ടുപേര്‍ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. മൂന്നു ദിവസമായി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതി ഉള്‍പ്പെട്ട എട്ടംഗസംഘം. എല്ലാവരും കോഴിക്കോട് സ്വദേശികളാണ്.

















