പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയുമാണ് സംഘം അന്വേഷിക്കുക. ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് പരാതി. നാര്‍ക്കോട്ടിക് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണ ചുമതല.
അതേസമയം, പതിനേഴ് വയസുള്ള കുട്ടിയുടെ മുഖത്ത് അടിച്ചെന്നും സ്ത്രീകളെയടക്കം ഉപദ്രവിച്ചെന്നും പരാതിയുണ്ട്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നായിരുന്നു പൊലീസ് വാദം. ഊരു മൂപ്പനും മകനും അയല്‍വാസിയായ കുറന്താചലത്തിനെ പരിക്കേല്‍പ്പിച്ചു. ഇതെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയതെന്നുമാണ് പൊലീസ് വിശദീകരണം നല്‍കിയത്. സംഭവത്തില്‍ ആദിവാസി സംഘടനകള്‍ അട്ടപ്പാടി ഷോളയൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധം നടത്തിയിരുന്നു.

















