കണ്ണൂർ :”ദുരന്ത നിവാരവും സുരക്ഷാ വശങ്ങളും ” എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിൽ സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. ദുരന്ത നിവാരണ സംഘടനയും ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലും ചേർന്നാണ്സെമിനാറിനു നേതൃത്വം നൽകുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
വിവിധ സാഹചര്യത്തിലെ പ്രാഥമിക ശുശ്രുഷകളും അടിസ്ഥാന സുരക്ഷ മുൻകരുതലുകളുമാണ് സെമിനാറിന്റെ പ്രധാന ആശയം. സമൂഹത്തിന് ഏറെ ഉപകാര പ്രദമാകുന്ന ഈ സെമിനാറിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും പങ്കാളികളാകാം ഓഗസ്റ്റ് 14 ന് രാവിലെ 10.00 മണി മുതൽ 1.00 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ; 9995014607

















