ന്യൂ ഡല്‍ഹി: രാജ്യസഭയില്‍ ഇന്നും ‘നാടകീയ രംഗങ്ങള്‍’. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിരുവിട്ടുവെന്നും പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വിതുമ്പിക്കരഞ്ഞു കൊണ്ടാണ് ഉപരാഷ്ട്രപതി തന്റെ അതൃപ്തി രേഖപ്പെടുത്തിയത്. അതേസമയം, ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
















