തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടൻ്റ സി.കെ ജിൽസ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയിതൃശൂർ നഗരത്തിലെ കൊള്ള പലിശക്കാരിൽ നിന്ന് വായ്പ എടുത്തതായി പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകി.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകളെന്ന് സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്. ഭരണസമിതിക്കും വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി. ഒരു മാസത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകും.

















