തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുറവാണ്. നിലവിൽ രോഗത്തിന്റെ തീവ്രത കുറവാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് കേരളം ഏറ്റെടുത്തത്. അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് വാക്സിനേഷൻ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

















