തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം വരുന്നു. കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക മേഖലയിൽ നിർണായക സംഭാവനങ്ങൾ നൽകിയ വ്യക്തിത്വങ്ങൾക്കായിരിക്കും പുരസ്കാരം നൽകുക.
പുരസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചർച്ചകൾ ചീഫ് സെക്രട്ടറി തലത്തിൽ നടന്നു. പുരസ്കാരത്തിനുള്ള മാനദണ്ഡങ്ങളടക്കം തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

















