കൊല്ലം: കൊല്ലത്ത് വീടിന് നേരെ ബോംബാക്രമണം. ശാസ്താംകോട്ട വേങ്ങ ആറാട്ടുകുളത്തിന് സമീപം രാധാമണിയമ്മയുടെ വീടിനുനേർക്ക് രാത്രി രണ്ടുമണിക്കാണ് അക്രമം നടന്നത്.തുടർച്ചയായ രണ്ട് സ്‌ഫോടനമാണ് ഉണ്ടായതെന്ന് രാധാമണിയമ്മ പറയുന്നു. ഉഗ്രശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ രണ്ടുപേർ ഓടിപ്പോകുന്നത് കണ്ടു. വീടിന്റെ മുൻ കതക് പൊളിഞ്ഞ നിലയിലാണ്.രാധാമണിയമ്മയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















