തിരുവനന്തപുരം:കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര സംഘം. വാക്സിൻ എടുത്തവരിലും രോഗം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ഡോസുകളുടെ ഇടവേള കുറക്കണോ എന്ന് പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു. കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേരളത്തിൽ 80 ശതമാനവും ഡെൽറ്റ പ്ലസ് കേസുകളാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എട്ട് ജില്ലകളിൽ പത്തു ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ രോഗ വ്യാപനം കൂടുന്നുവെന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത വീടുകളിലുള്ള നിരീക്ഷണം ഫലപ്രദമല്ലെന്നാണ് കേന്ദ്ര സംഘം വ്യക്തമാക്കുന്നത്.

















