സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ബെവ്‌കോ. മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ പുതിയ നിര്‍ദേശം. ഇന്ന് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് ബെവ്‌കോ അറിയിച്ചു.
ഔട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാൻ ബെവ്കോ നിർദ്ദേശം നൽകി. കടകൾ തുറക്കാനുള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനോട് ഇന്ന് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്കോ യുടെ നടപടി. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ സർക്കാർ ഇക്കാര്യം അറിയിക്കും.

















