തിരുവനന്തപുരം: മദ്യം വാങ്ങാൻ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സർക്കാർ. കോവിഡ് അവലോകന യോഗത്തിലാണ് നിബന്ധന കടുപ്പിക്കാനുള്ള തീരുമാനം. ഒരുമാസം മുമ്പ് കോവിഡ് പോസിറ്റീവായതിന്റെ പരിശോധനഫലം ഉളളവര്‍ക്കും അനുമതി നൽകാനും യോഗത്തിൽ തീരുമാനമെടുത്തു.
നാളെ മുതൽ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകളില്‍ അടക്കം ഇത് നടപ്പിലാക്കും. ഔട്ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാൻ നിർദ്ദേശം കോര്‍പ്പറേഷന്‍ നൽകി.
കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനോട് നാളെ നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്കോയുടെ നടപടി.
കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

















