ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാള്‍ രക്ഷപെട്ടു.
രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് അറിയിച്ചു.
















